Skip to main content

Posts

Featured

ആരോട്, എന്തിന് ഈ ക്രുരത? ലോകത്തില്‍ ഉള്ള ചില മനുഷ്യര്‍ ഇങ്ങനെ ക്രുരന്മാര്‍ ആയാല്‍ മറ്റുള്ള നിരപരാധികള്‍ എങ്ങനെ ജീവിക്കും? എവിടെ നോക്കിയാലും കൊല അറുംകൊലതന്നെ. ഓ ദൈവമേ നീ സൃഷ്ടിച്ച മനുഷ്യര്‍ എന്തുകൊണ്ട് ഇങ്ങനെ ആയി ? ലോകം മുഴുവന്‍ ഇപ്പോള്‍ യുദ്ധത്തിന്‍റെ ലഹരിയിലാണ്. പിഞ്ച് കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമുള്ള മനുഷ്യര്‍ വരെ അതി ദാരുണമായി കൊല്ലപ്പെടുന്നു. വലിയ നേതാക്കന്മാര്‍ ഈ നിരപരാധികളെ യുദ്ധക്കളത്തില്‍ ഇറക്കിവിട്ടിട്ട്‌ അവരുടെ മാളങ്ങളില്‍ ഇരുന്നു ഈ കാഴ്ചകള്‍ കണ്ടു രസിക്കുന്നു. മാധ്യമങ്ങളില്‍ നേതാക്കളുടെ ചിത്രങ്ങള്‍ വരുന്നു. പാവങ്ങള്‍ മണ്ണോടു ചേരുന്നു. പലസ്ടിന്‍ ,ഇറാഖ് , പാക്കിസ്ഥാന്‍ ഇന്ത്യ എല്ലാം ഈ കുരുതിക്ക് സാക്ഷികള്‍. നമ്മള്‍ എങ്ങനെ ഇതിനോട് പ്രതികരിക്കും?

Latest posts